27.2 C
Kollam
Thursday, February 12, 2026
HomeNews‘ഇന്ത്യയ്ക്ക് പ്രത്യേക ആനുകൂല്യം, ഞങ്ങള്‍ക്ക് അവഗണന’; നമീബിയ ക്യാപ്റ്റന്‍ പൊട്ടിത്തെറിച്ചു

‘ഇന്ത്യയ്ക്ക് പ്രത്യേക ആനുകൂല്യം, ഞങ്ങള്‍ക്ക് അവഗണന’; നമീബിയ ക്യാപ്റ്റന്‍ പൊട്ടിത്തെറിച്ചു

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയ്‌ക്കെതിരെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എറാസ്മസ് ശക്തമായി പ്രതികരിച്ചു. വലിയ ടീമുകള്‍ക്ക് അനുകൂലമായ രീതിയിലാണ് ഷെഡ്യൂളുകളും സൗകര്യങ്ങളും ഒരുക്കുന്നതെന്നും ചെറിയ രാജ്യങ്ങളുടെ ടീമുകളെ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പരിശീലന സൗകര്യങ്ങള്‍, മത്സര സമയക്രമം, യാത്രാ ക്രമീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പോലും തുല്യനീതി പാലിക്കുന്നില്ലെന്നാണ് വിമര്‍ശനം.

‘ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം എന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞത്’; പിടിവലിയിൽ വി ഡി സതീശന്‍


ഇന്ത്യ പോലുള്ള ശക്തമായ ടീമുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ നമീബിയ പോലുള്ള ടീമുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാണെന്നും, എല്ലാ രാജ്യങ്ങള്‍ക്കും സമാന അവസരം നല്‍കേണ്ടത് ഐസിസിയുടെ ഉത്തരവാദിത്വമാണെന്നും എറാസ്മസ് വ്യക്തമാക്കി. നീതിയുക്തമായ സമീപനം ഉണ്ടായാല്‍ മാത്രമേ ചെറു ടീമുകള്‍ക്ക് മുന്നേറാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments