കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിക്കോടെയാണ് സംഭവം നടന്നത്. വീടിന്റെ മുകളില്‍ നില്‍ക്കുന്നതിനിടെ സമീപം കടന്നുപോകുന്ന ഇലക്ട്രിക് ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകടത്തിന് കാരണമായത്.
ശക്തമായ വൈദ്യുതാഘാതമേറ്റ് തന്‍ഹ ഉടന്‍ നിലത്ത് വീണു. സംഭവമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ലൈനുകളുടെ സുരക്ഷ സംബന്ധിച്ച് നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചു. ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചതായാണ് വിവരം.






















