സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനിടെ അള്‍ട്രാവയലറ്റ് (യുവി) രശ്മികളുടെ തോത് അപകടകരമായ നിലയിലെത്തിയതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ഇടുക്കി ജില്ലയില്‍ യുവി സൂചിക ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏറ്റുവാങ്ങുന്നത് ആരോഗ്യത്തിന് ദോഷകരമാകുമെന്നാണ് മുന്നറിയിപ്പ്.
കൊല്ലം ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഗൂഢനീക്കം; തൊഴിലാളികളുടെ സ്വപ്നം വീണ്ടും പ്രതിസന്ധിയിൽ!
ഈ സമയങ്ങളില്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും, നിര്‍ബന്ധമായും പോകേണ്ടിവന്നാല്‍ കുടയും തലയണയും സണ്‍സ്‌ക്രീന്‍ ക്രീമും ഉപയോഗിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കുട്ടികള്‍, വയോധികര്‍, ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. തുടര്‍ന്നുള്ള ദിവസങ്ങളിലും യുവി സൂചിക ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.






















