ടീം ഇന്ത്യയുടെ യുവതാരം അഭിഷേക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ടീമില്‍ മാറ്റം വരുത്തേണ്ടി വന്നു. ഇതോടെയാണ് നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ഏറെ നാളായി ടീമില്‍ ഇടം തേടിയിരുന്ന സഞ്ജുവിന് ഇത് വലിയ അവസരമായാണ് കണക്കാക്കപ്പെടുന്നത്.
പരിശീലന സെഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അഭിഷേകിന്റെ പരിക്ക് ഗുരുതരമല്ലെന്നും ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. അതേസമയം, സഞ്ജുവിന്റെ പ്രകടനം ടീമിന് നിര്‍ണായകമാകുമെന്നാണ് പരിശീലകരുടെയും ആരാധകരുടെയും പ്രതീക്ഷ. ലോകകപ്പില്‍ മികച്ച തുടക്കം കുറിക്കാന്‍ ടീം ഇന്ത്യ പൂര്‍ണ ആത്മവിശ്വാസത്തിലാണ്.






















