തിരുവനന്തപുരം തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിലായിരുന്നു സംഭവം. ഓക്‌സിജൻ സിലിണ്ടറിലെ ഫ്‌ളോമീറ്ററിലെ പ്രഷർ ഗേജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വനിതാ അറ്റൻഡർ ഫാരിഷ ബീവിക്ക് നെറ്റിയിൽ ചില്ല് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു.
ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാം; നിലപാട് വ്യക്തമാക്കി റഷ്യ
ഉടൻ തന്നെ ഇവരെ ട്രോമ കെയർ യൂണിറ്റിലേക്ക് മാറ്റി ചികിത്സ നൽകി. നിലവിൽ ആരോഗ്യനില നിരീക്ഷണത്തിലാണ്. കഴിഞ്ഞ മെയ് മാസത്തിലും സമാനമായ രീതിയിൽ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ച് അനസ്‌തീഷ്യ ടെക്‌നീഷ്യന് തലയോട്ടിക്ക് പരിക്കേറ്റിരുന്നു. എസ്‌ഐടി ആശുപത്രിയിലും മുമ്പ് ഇതുപോലൊരു അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുകയാണ്. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.






















