സ്റ്റാർ വാർസ്: A New Hope 2027ൽ വീണ്ടും തിയേറ്ററുകളിലെത്തുമെന്ന് ലൂക്കാസ്‌ഫിലിം ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിലീസിന്റെ 50ാം വാർഷികം ആഘോഷിക്കുന്നതിനായുള്ള ഈ റീ–റിലീസ്, പഴയകാല ആരാധകർക്ക് വലിയ സ്ക്രീനിൽ വീണ്ടും ആ അനുഭവം പുതുക്കാനും പുതിയ തലമുറയ്ക്ക് സ്റ്റാർ വാർസിന്റെ മഹത്വം പരിചയപ്പെടുത്താനും വലിയ അവസരമാകും.
സിനിമ പുതുക്കിയ ദൃശ്യ-ശബ്ദ നിലവാരത്തോടെ വീണ്ടും പ്രദർശിപ്പിക്കാമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സിനിമാ ലോകത്തെ തന്നെ പുനർനിർവചിച്ച ഈ കൃതിയുടെ മടങ്ങിവരവ് 2027ലെ പ്രധാന സിനിമാറ്റിക് ആഘോഷങ്ങളിലൊന്നാകുമെന്ന് ഉറപ്പാണ്.
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് ‘ലോക’; ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ചിത്രം ചരിത്രം കുറിക്കുന്നു
സ്താർ വാർസ് ഫ്രാഞ്ചൈസി പുതിയ സിനിമകളും സീരീസുകളുമായിട്ട് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ റീ–റിലീസ് ആരാധകർക്ക് ഒരു സ്മരണ പുനരാവിഷ്ക്കാരവും തുടക്കകാലത്തിന്റെ ഒരു ആഘോഷവും ആയിരിക്കും.




















