ഡിസി സ്റ്റുഡിയോസ് അവരുടെ പുതുകഥാപാത്രങ്ങളെയും പുനഃരവതരിപ്പിക്കുന്ന വലിയ യുണിവേഴ്‌സ് പ്ലാനിനെയും വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് അമേരിക്കൻ വാൻഡൽ സ്രഷ്ടാക്കളായ ഡാൻ പെറോൾട്ട്, ടോണി യസെൻഡ എന്നിവരെ ജിമ്മി ഒൽസൺ കേന്ദ്രകഥാപാത്രമായ ഒരു ടിവി സ്പിനോഫ് സീരീസ് തയ്യാറാക്കാനായി തിരഞ്ഞെടുക്കുന്നത്. ഡെയ്ലി പ്ലാനറ്റിന്റെ യുവ ഫോട്ടോഗ്രാഫറും ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുമായ ജിമ്മിയുടെ ജീവിതത്തിലെ ആദ്യകാല പോരാട്ടങ്ങളും അനുഭവങ്ങളും ഈ സീരീസ് കേന്ദ്രീകരിക്കും.
സാറ്റയർ, മിസ്റ്ററി, ഹ്യൂമർ എന്നിവ കലരുന്ന കഥപറച്ചിൽ എന്ന വിശേഷണമാണ് ഈ സൃഷ്ടാക്കളെ ഏറ്റവും പ്രശസ്തരാക്കുന്നത്. അതിനാൽ ഈ സീരീസിന് പുതിയ സ്റ്റൈൽ, പുതിയ എനർജി, പുതിയ കഥ പറയൽ രൂപം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. കൂടാതെ ജെയിംസ് ഗൺ രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഡിസി യൂനിവേഴ്‌സുമായി ഈ സീരീസ് നേരിട്ട് ബന്ധപ്പെടുമെന്നതും വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. ഇതോടെ മെറ്റ്രോപൊളിസിലെ മനുഷ്യകഥകൾക്കും കഥാപാത്രങ്ങളുടെ ആഴമുള്ള വികാരങ്ങൾക്കും കൂടുതൽ സ്പേസ് ലഭിക്കുമെന്ന് ഫാൻസുകൾ പറയുന്നു.






















