25.5 C
Kollam
Friday, August 29, 2025
HomeNewsഓപ്പറേഷൻ മഹാദേവ്; ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

ഓപ്പറേഷൻ മഹാദേവ്; ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

- Advertisement -
- Advertisement - Description of image

ജമ്മു കശ്മീരിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ “ഓപ്പറേഷൻ മഹാദേവ്” എന്ന സുരക്ഷാ പ്രവർത്തനത്തിൽ മൂന്ന് ഭീകരരെ വധിച്ചു. സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കർശനമായ തിരച്ചിൽ ആരംഭിച്ചത്. ഏറ്റുമുട്ടലിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു, സേന ശക്തമായി പ്രതികരിച്ചു.

റൊണാൾഡോയ്ക്കോപ്പം ജാവോ ഫെലിക്‌സും; ചെൽസി താരത്തെ അൽ നസ്ർ സ്വന്തമാക്കി


വധിച്ച ഭീകരരുടെ പക്കൽ നിന്നും തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഏറ്റുമുട്ടലിൽ സൈനികർക്കും പോലീസുകാര്ക്കും യാതൊരു പരിക്കുമില്ല. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ തുടരുകയാണ്. ഈ നടപടി ഭീകരവിരുദ്ധപ്രവർത്തനത്തിൽ ഒരു വലിയ വിജയമായി ഇന്ത്യൻ സൈന്യവും സുരക്ഷാ ഏജൻസികളും വിലയിരുത്തുന്നു. പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments