ഒഡീഷയിൽ പുഴയിൽ കുളിക്കുന്നതിനിടെ 32കാരിയായ യുവതിയെ മുതല കടിച്ച് കൊന്നു. കെന്ദുഝാർ ജില്ലയിൽ വെച്ചാണ് സംഭവം നടന്നത്. ബന്ധുവിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് യുവതി അപകടത്തിൽപ്പെട്ടത്.
സമീപവാസികൾ ശ്രമിച്ചുവെങ്കിലുംമുതലയുടെ പിടിയിൽ നിന്ന് രക്ഷിക്കാനായില്ല. പിന്നീട്കണ്ടെത്തിയ മൃതദേഹം അധികൃതർ പുറത്തെടുത്തു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ മുന്നോട്ട് വന്നിട്ടുണ്ട്.
