27.3 C
Kollam
Monday, April 20, 2026
HomeMost Viewedപ്രണയ നൈരാശ്യത്താൽ ഫേസ്‌ബുക്കിൽ ലൈവ്; റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനെ രക്ഷപ്പെടുത്തി

പ്രണയ നൈരാശ്യത്താൽ ഫേസ്‌ബുക്കിൽ ലൈവ്; റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനെ രക്ഷപ്പെടുത്തി

- Advertisement -

റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം പൊലീസ്. പ്രണയ നൈരാശ്യത്താൽ ഫേസ്‌ബുക്കിൽ ലൈവ് നൽകിയശേഷം കുറ്റിപ്പുറം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. പൊന്നാനി സ്റ്റേഷൻ പരിധിയിലുള്ള കാലടി സ്വദേശിയായ യുവാവിനെയാണ് കുറ്റിപ്പുറം എസ് ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

എന്നാൽ പൊലീസ് അവിടെ എത്തുമ്പോഴേക്കും യുവാവ് റെയിൽവേ ട്രാക്കിന്റെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. ഇതിനെ തുടർന്ന് ഫോൺ നമ്പറിലേക്ക് എസ്ഐ വിളിക്കുകയും യുവാവിനോട് സംസാരിക്കുകയും ചെയ്തു. ശേഷം യുവാവിനെ കണ്ടെത്തുകയായിരുന്നു. ഏറെനേരം നീണ്ട പൊലീസുകാരുടെ കൗൺസിലിങ്ങിലാണ് യുവാവ് ആത്മഹത്യയിൽ നിന്നും പിന്മാറിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments