29.8 C
Kollam
Friday, April 18, 2025
HomeNewsCrimeഅനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ചികിത്സയിൽ കഴിയുകയായിരുന്ന ഫൈസൽ ഇന്നലെയാണ് മരിച്ചത്.

അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ചികിത്സയിൽ കഴിയുകയായിരുന്ന ഫൈസൽ ഇന്നലെയാണ് മരിച്ചത്.

- Advertisement -
- Advertisement -

കോഴിക്കോട് പുളിക്കലിൽ അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്. 12ന് രാവിലെയാണ് വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി പി ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദ്ദിച്ചത്. തുടർന്ന് ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഫൈസൽ ഇന്നലെയാണ് മരിച്ചത്.
അതേ സമയം ഷാജഹാനെതിരെ പൊലീസ് കൊലപാതകകുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാൻ നിലവിൽ റിമാൻഡിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments