27.5 C
Kollam
Friday, October 17, 2025
HomeMost Viewedഇഷ്ടമില്ലാത്ത വിവാഹത്തിന് കൂട്ടുനിന്നു; വൈദികനെ ആക്രമിച്ച് യുവതിയുടെ പിതാവ്

ഇഷ്ടമില്ലാത്ത വിവാഹത്തിന് കൂട്ടുനിന്നു; വൈദികനെ ആക്രമിച്ച് യുവതിയുടെ പിതാവ്

- Advertisement -

തൃശൂര്‍ കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസൺ അണ് വികാരി ഫാ.ജോബിയെ മർദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്നു ആരോപിച്ചാണ് മർദ്ദനം.

ഉച്ചയോടെയാണ് സംഭവം. കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയ വൈദികന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. തലയിലും പുറത്തും പരിക്കേറ്റു. കുറച്ച് ദിവസം മുമ്പാണ് വില്‍സന്‍റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടന്നത്. വൈദികന്‍റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വില്‍സന്‍ ഒളിവിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments