26.3 C
Kollam
Friday, August 29, 2025
HomeMost Viewedകുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു; തിരുവനന്തപുരം കാട്ടാക്കടയിൽ

കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു; തിരുവനന്തപുരം കാട്ടാക്കടയിൽ

- Advertisement -
- Advertisement - Description of image

കാട്ടാക്കടയിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്തു കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.

അതിനിടെ ആലുവ നെടുവന്നൂരിൽ രണ്ട് പേരെ കടിച്ച നായ ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.

തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു. ഇവരെ കടിച്ച തെരുവുനായ ആക്രമിച്ച മറ്റു വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്. തൃത്താല വെള്ളിയാങ്കല്ല് പാർക്കിലെ സുരക്ഷാ ജീവനക്കാരന് പട്ടി കടിയേറ്റു. മണികണ്ഠൻ എന്ന ജീവനക്കാരനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വിനോദ സഞ്ചരികൾ ഉള്ള സമയത്താണ് പട്ടി പാർക്കിനുള്ളിലേക്ക് കയറിയത്. പാർക്കിലുള്ളവരുടെ സുരക്ഷയ്ക്ക് ശ്രമിക്കുമ്പോളാണ് മണികണ്ഠന് പട്ടിയുടെ കടിയേറ്റത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments