ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു.
ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047’ വൈദ്യുതി മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
25 ബസുകളാണ് ആദ്യഘട്ടത്തില്‍ ഓടുക. തുടര്‍ന്ന് 25 ബസുകള്‍ കൂടി നഗരത്തിലെത്തും. ഇതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കെ എസ് ആര്‍ ടി സിയും പങ്കു ചേരുകയാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മേഖലയില്‍ നമ്മുടെ രാജ്യം കൈവരിച്ച നേട്ടം അഭിമാനകരമാണ്.
പണ്ട് വൈദ്യുതി ലഭിച്ചിരുന്നത് നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ പതിയെ കുഗ്രാമങ്ങളില്‍ വരെ വൈദ്യുതി എത്താന്‍ തുടങ്ങി. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാതൃകാപരമായ മുന്നേറ്റമാണ് നടക്കുന്നത്. വൈദ്യുതി എത്താത്ത ചുരുക്കം ചില മേഖലകള്‍ കൂടിയുണ്ടെന്നും അവ കൂടി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
