25.4 C
Kollam
Wednesday, July 23, 2025
HomeNewsCrimeപട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം ; കല്ലുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു

പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം ; കല്ലുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു

- Advertisement -
- Advertisement - Description of image

കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ് പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ദേഹത്താകെ മണ്ണ് പറ്റിയിരുന്നതായും കൈകള്‍ കെട്ടുകയും ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്നവെന്നും നേരില്‍ കണ്ട പ്രദേശവാസി പറഞ്ഞു. വെളുത്ത് തടിച്ച് മീശയും താടിയും ഇല്ലാത്ത ആളാണ് തന്നെ പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി ഇയാളെ മുന്‍പു കണ്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments