മുഹറം അവധി ചൊവ്വാഴ്‍ച; ഹിജ്‌റ കലണ്ടർ പ്രകാരം
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും.
മുസ്ലീം സംഘടനകളുടെ...
കേരളത്തിലെ നാല് നദികളിൽ അതീവ പ്രളയസാഹചര്യം; കേന്ദ്ര ജല കമ്മിഷൻ
കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി...
പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു; വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റു
മുൻ എം.എൽ.എ കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു.
വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.
ഓഗസ്റ്റ് ഏഴോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഏഴോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോണിന്‍റേയും...
ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; അതിതീവ്രമഴയുടെ സാഹചര്യത്തിൽ
അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന്...
ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരാൻ സാധ്യത; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...
സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് , കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൊല്ലം,...
പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട...
അതിതീവ്രമഴ; വടക്കന്‍ ജില്ലകളില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണം
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും...
ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോം; അടിച്ചേല്‍പിക്കില്ലെന്ന് മന്ത്രി
സ്‌കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതാത് സ്‌കൂളുകളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ...




















