25 C
Kollam
Monday, July 21, 2025
HomeNewsWorldഅധികാരം ഉറപ്പിക്കാന്‍ പടനീക്കം ;മൂന്ന് രാജകുടുംബാംഗങ്ങളെ തടവിലാക്കി സൗദി രാജകുമാരന്‍ ; കിരീടാവകാശ തര്‍ക്കം മുറുകുന്നു

അധികാരം ഉറപ്പിക്കാന്‍ പടനീക്കം ;മൂന്ന് രാജകുടുംബാംഗങ്ങളെ തടവിലാക്കി സൗദി രാജകുമാരന്‍ ; കിരീടാവകാശ തര്‍ക്കം മുറുകുന്നു

- Advertisement -
- Advertisement - Description of image

കിരീടാവകാശ തര്‍ക്കത്തിനൊടുവില്‍ രാജ കുടുംബത്തിലെ മുന്ന് പ്രധാന അംഗങ്ങളെ തടവിലാക്കാ സൗദി രാജകുമാരന്‍. സൗദി രാജകുടുംബത്തിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദാണ് മൂന്ന് പേരെ തടവിലാക്കിയത്. സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദ്, രാജാവിന്റെ സഹോദരീപുത്രന്‍ മുഹമ്മദ് ബിന്‍ നയെഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടു പോയി തടവിലാക്കിയത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് തടവിലാക്കല്‍.

അന്താരാഷ്ട്ര മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അധികാരം കൈപ്പിടിയിലാക്കാനൊരുങ്ങി മുഹമ്മദ് ബിന്‍ സല്‍മാന്‍ സമീപ കാലത്ത് സൗദിയിലെ ആക്ടിവിസ്റ്റുകളെയും ഭരണകൂടവിമര്‍ശകരെയും തടവിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ നടപടിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

2017 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി പ്രിന്‍സ് നയെഫിനെ പുറത്താക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം പിടിച്ചെടുത്തത്. നയെഫിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന പാടെ സൗദി ഭരണകൂടം അന്ന് അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments