ഇന്ത്യാ- ബംഗ്ലാദേശ് ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ തുടക്കമാവും. ഉച്ചയ്ക്ക് ഒരുമണിമുതലാണ് മത്സരം. ചരിത്രത്തിലാദ്യമായാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത് ഇത് ഒരുചരിത്രസംഭവമാക്കാന്‍ ബിസിസിഐയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിയും സംഘവും ഈഡന്‍ ഗാര്‍ഡനിലും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. കൊല്‍ക്കത്തയിലെത്തിയ ഇന്ത്യന്‍ ടീം പിങ്ക് ബോളില്‍ പരിശീലനം നടത്തിവരികയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും ചേര്‍ന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ മണി മുഴക്കുന്നതോടെ മത്സരത്തിനു തുടക്കമാകും.