25.9 C
Kollam
Friday, September 20, 2024
HomeNewsPoliticsസംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് : ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണക്ക് പറയാനുള്ളത്

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് : ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണക്ക് പറയാനുള്ളത്

- Advertisement -
- Advertisement -

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടാനും സാധ്യത. ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ചചെയ്തശേഷം തീരുമാനിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കുട്ടനാടും ചവറയുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങള്‍. ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്.

അതു പ്രകാരം ജൂണ്‍ 19 ന് മുമ്പ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കണം. ഇതു ബോധിപ്പിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ , ഏത് സമയത്തും വോട്ടെടുപ്പ് നടത്താന്‍ സജ്ജമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് വൈറസ്് പടര്‍ന്നുപിടിച്ചത്. ഈ സാഹചര്യത്തില്‍ ഇലക്ഷന്‍ നടത്തണോ, നടത്തണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചുമാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്ന് കമ്മീഷന്‍ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments