സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ എംപി ആക്കാന്‍ നീക്കം ശക്തം. പശ്ചിമബംഗാള്‍ ഘടകമാണ് സീതാറാം യെച്ചൂരിയുടെ പേര് ശുപാര്‍ശ ചെയ്തത്. അന്തിമതീരുമാനം പൊളിറ്റ് ബ്യുറോ കൂടി തീരുമാനിക്കും. ബംഗാളില്‍ ഒഴിവുവന്നിരിക്കുന്ന അഞ്ച് രാജ്യസഭാസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26-നാണ് നടക്കുന്നത്. നാലു സീറ്റ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ഉള്ളത്. അവശേഷിക്കുന്ന ഒരു സീറ്റിലേക്കാണു മത്സരം. ഇതില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നായിരിക്കും സി.പി.എം. മത്സരിക്കുക. എട്ട് എം.എല്‍.എ.മാര്‍ മാത്രമുള്ള ബി.ജെ.പി. ഇതില്‍ മത്സരിക്കുന്നില്ല. യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തിന് പി.ബി.യില്‍നിന്ന് അംഗീകാരം വാങ്ങുന്നതിന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ പാര്‍ട്ടി ഘടകം ചുമതലപ്പെടുത്തി.