സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു. വീടുകള്‍ പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തും. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതി. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2001 മുതല്‍ 2016 വരെ സര്‍ക്കാര്‍ സഹായം ലഭിക്കാതെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയത്തവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ പരിഗണന . രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതരുടെ വീട് നിര്‍മ്മാണവും പദ്ധതി പ്രകാരം ഏറ്റെടുത്തു. ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസമായിരുന്നു മൂന്നാം ഘട്ടത്തില്‍. ഇതു മൂന്നും ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കി. രണ്ടു ലക്ഷം വീടിന്റെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടത്തുന്നതിനൊപ്പം പഞ്ചായത്ത് തലത്തില്‍ വീട് കിട്ടിയവരുടെ ഒത്തു ചേരല്‍ നടക്കും.
മുഖ്യമന്ത്രിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി; ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ; പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത് നടക്കും
- Advertisement -
- Advertisement -
- Advertisement -
- Advertisement -