ഡല്‍ഹി കലാപത്തനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ച് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന മുസ്ലീം നേതാവ് രംഗത്ത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ താഹിര്‍ ഹുസൈനെ പിന്തുണച്ച് അംനത്തുള്ള ഖാനാണ് രംഗത്തെത്തിയത്. താഹിര്‍ ഹുസൈന്‍ നിരപരാധിയാണെന്നാണ് അംനത്തുള്ള ഖാന്റെ വാദം.
ഇദ്ദേഹം ട്വിറ്ററിലൂടെയാണ് താഹിര്‍ ഹുസൈന് വേണ്ടി പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. താഹിര്‍ ഹുസൈന്‍ നിരപരാധിയാണെന്നു മാത്രമല്ല, ബിജെപിക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയക്കാരെ രക്ഷിക്കാനായി ബിജെപി ശ്രമിക്കുകയാണെന്നും താഹിറിനെതിരായ കേസ് ശരിയല്ലെന്നും അംനത്തുള്ള ഖാന്‍ ആരോപിച്ചു.