28.2 C
Kollam
Thursday, November 21, 2024
HomeNewsPoliticsരാഷ്ട്രീയം എന്നാൽ കാപട്യം

രാഷ്ട്രീയം എന്നാൽ കാപട്യം

- Advertisement -
- Advertisement -

രാഷ്ട്രീയ നേതാക്കൻമാരുടെ ഇടയിലെ സ്പർദ്ദ രാഷ്ട്രീയപരമായി പരസ്പരം ആക്ഷേപിക്കലിലേക്കും വേണ്ടാതിനങ്ങൾ പറയുന്നതിലേക്കും പോകുമ്പോൾ അണികളായിട്ടുള്ള പ്രവർത്തകർ യഥാർത്ഥത്തിൽ വിഢികളാവുകയാണ്. നേതാക്കൻമാർക്ക് വേണ്ടി അല്ലെങ്കിൽ, പാർട്ടിക്ക് വേണ്ടി മരിക്കാനും ചിലർ തയ്യാറാണ്. എന്നാൽ, യാഥാർത്ഥ്യം എന്താണ്? നേതാക്കൻമാർ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എന്ത് ആഭാസങ്ങൾ പറഞ്ഞാലും അവർ പരസ്പരം നേരിൽ കാണുമ്പോൾ എല്ലാം മറന്ന് കുശലാന്വേഷണവും പിന്നെ, കുടുംബകാര്യങ്ങൾ വരെ ചർച്ച ചെയ്യുന്നത് സ്വാഭാവികമാണ്.ഇത് പച്ചയായ യാഥാർത്ഥ്യമാണ്.മുഖ്യൻ പിണറായി എന്തു പറയുന്നതും പലർക്കും ആപ്തവാക്യമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പോലും.മുഖ്യൻ ഇവിടെ എന്തു ചെയ്താലും പ്രതികരണ ശേഷിയില്ലാത്തയാളാണ് ചെന്നിത്തല. കാരണം രാഷ്ട്രീയമാണ്. അഥവാ പ്രതികരിച്ചാൽ എന്തൊക്കെയോ പുലമ്പുന്നതല്ലാതെ വ്യക്തമായി ഒന്നും പറയില്ല. ഇത്രയും നാണം കെട്ട ഒരു പ്രതിപക്ഷ നേതാവ് ഒരു പക്ഷേ മറ്റെങ്ങും ഉണ്ടാവില്ല. ഒറ്റ ഉദാഹരണം: പ്രളയത്തിന്റെ പേരിൽ ഖജനാവിൽ വന്ന കോടിക്കണക്കിന് രൂപാ സർക്കാർ അതായത് പിണറായി ഇത്രയും കാലമായിട്ട് എന്തു ചെയ്തു എന്ന് ചോദിച്ചോ? അതേപ്പറ്റി ഒരു വാക്കെങ്കിലും ചെന്നിത്തല ഉരിയാടീട്ടുണ്ടോ?ഇനി എന്തിന് മറ്റുള്ള കാര്യങ്ങൾ തിരക്കണം. ഇവിടെല്ലാം ജനങ്ങൾ വിഢികൾ അഥവാ കഴുതകൾ ആകുകയാണ്. മുഖ്യനും ചെന്നിത്തലയും ഒരു വേദി പങ്കിടുമ്പോൾ ആ സൗകുമാര്യം ഒന്ന് കണ്ടറിയേണ്ടതാണ്. ഇതു തന്നെയാണ് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും സ്ഥിതി. ഇനി ആലോചിക്കൂ.. നിങ്ങൾ ആർക്കു വേണ്ടിയാണ് രക്തസാക്ഷിത്വം വഹിക്കുന്നത്? ദേ, ഈ ഉദാഹരണം നോക്കു… കൊല്ലം പാർലമെന്റിലെ ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ, കൊല്ലം പ്രസ് ക്ലബ്ബിലെത്തി ഒരു ചടങ്ങിൽ ഒരുമിച്ച് ഉത്ഘാടനം ചെയ്ത ശേഷം സംസാരിച്ച വാക്കുകൾ: രാഷ്ട്രീയത്തിൽ പരനാറിയെന്നോ പിതൃശൂന്യനെന്നോ അഭിസംമ്പോധന ചെയ്താലോ വിരുദ്ധ പാർട്ടിയിലെ നേതാക്കൻമാർ ആണെങ്കിൽ നേരിൽ കണ്ടാൽ ഒരു ജാള്യതയുമില്ലാതെ അവർ പരസ്പരം എല്ലാം മറന്നു സ്നേഹ സംഭാഷണം നടത്തുകയാണ് പതിവ്.സാധാരണ ഗതിയിൽ രാഷ്ട്രീയ മുതലെടുപ്പിന് ചട്ടുകങ്ങളാകുന്നത് പലപ്പോഴും രാഷ്ട്രീയം അറിയാത്തവരാണ്. അവരാണ് ഇവർക്ക് വേണ്ടി ഗൂണ്ടാ പണി ചെയ്യുന്നതും ജയിൽ അഴികളിൽ കിടക്കേണ്ടി വരുന്നതും. ഇനിയെങ്കിലും നിങ്ങൾ ചിന്തിക്കു… നിങ്ങളുടെ ജീവിതം നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ ഉറ്റവർക്കും ഉടയവർക്കും ഉള്ളതാണ്. അതിനെ ഇനിയെങ്കിലും രാഷ്ട്രീയത്തിന്റെ പേരിൽ ബലിയർപ്പിക്കരുത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments