23.8 C
Kollam
Tuesday, October 21, 2025
HomeNewsCrimeഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട സംഭവം; അയല്‍വാസി അറസ്റ്റില്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട സംഭവം; അയല്‍വാസി അറസ്റ്റില്‍

- Advertisement -

പാലക്കാട് എലപ്പുള്ളിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി കരിമ്പിയംകോട് സ്വദേശി ബാബുവാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ പ്രതി വൃദ്ധയുടെ വീട്ടില്‍ ചെന്ന് പണം ആവശ്യപ്പെടുകയും നല്‍കാതെ വന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മേനോന്‍പാറയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് വയോധികയുടെ അയല്‍വാസിയായ ബാബുവിനെ പോലീസ് പിടികൂടിയത്. ജാനുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. ജാനു കൊല്ലപ്പെട്ട വിവരമറിഞ്ഞ് സമീപവാസികള്‍ എത്തിയിരുന്നുവെങ്കിലും ബാബു ജാനുവിന്റെ വീട്ടില്‍ എത്തിയിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബാബുവാണ് കൃത്യം ചെയ്തതെന്നു കണ്ടെത്തിയതും പിടികൂടിയതും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments