വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കേസില്‍ ഒരാള്‍ ഒളിവിലാണ്. വളാഞ്ചേരി എടയൂര്‍ സ്വദേശി യൂസഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ജി.എസ്.ടി തുക അടയ്ക്കാതായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പുറത്തുവരുന്നത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്കാ കച്ചവടം നടത്തിയതായി കൃത്രിമരേഖ ചമച്ചാണ് ഇവര്‍ പണം തട്ടിയത്.
കയറ്റുമതിയുടെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് അഞ്ചു ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി എത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ പൊന്നാനിയിലെ വീട്ടില്‍ പൊലീസ് ഒരേസമയം നടത്തിയ റെയ്ഡില്‍ നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും കണ്ടെടുത്തു.