വേൾഡ് ഓറൽ ഹെൽത്ത് ഡേയോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കൊയിലോൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും മാർച്ച് 20-നാണ് വേൾഡ് ഓറൽ ഹെൽത്ത് ഡേ ആചരിക്കുന്നത്.
“Happy Mouth is a Happy Mind” എന്ന സന്ദേശം മുൻനിർത്തി പൊതുജനങ്ങളിലേക്ക് ദന്താരോഗ്യത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വർഷം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐഡിഎ കൊയിലോൻ ബ്രാഞ്ചിന്റെ സി.ഡി.എച്ച് വിഭാഗം ഒരാഴ്ച നീളുന്ന പ്രവർത്തനപദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
പൊതുജനങ്ങളിൽ ദന്താരോഗ്യ അവബോധം വർധിപ്പിക്കുന്നതിനായി ബീച്ച് സൈഡ് ഹോർഡിംഗുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ റിക്ഷകൾ, തിയേറ്റർ പോസ്റ്ററുകൾ, വീഡിയോ പ്രചാരണങ്ങൾ എന്നിവ വഴി ഓറൽ ഹെൽത്ത് ബ്രാൻഡിംഗ് നടത്തും.
ഗൾഫ് മേഖലയിലേക്ക് യുദ്ധത്തിന്റെ ചൂട്; ഇന്ധന ടാങ്കുകൾക്ക് നേരെ ആക്രമണം, ഭീതി വർധിക്കുന്നു
കൂടാതെ, റേഡിയോ ബെൻസിഗറുമായി സഹകരിച്ച് “Doctor Live” പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
ഇതിനൊപ്പം, കൊല്ലം കോർപ്പറേഷൻ കൗൺസിൽ അംഗങ്ങൾക്കും മറ്റ് ജീവനക്കാർക്കും വേണ്ടി പത്തോളം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാ ഡെന്റൽ ക്യാമ്പും സംഘടിപ്പിക്കും.
ഇക്കാര്യം ഐഡിഎ കൊയിലോൻ ബ്രാഞ്ച് പ്രസിഡന്റ് ഡോ. നിഷാദ് നാസറുദീനും സെക്രട്ടറി ജാസ്മിൻ എ.എനും സി.ഡി.എച്ച് കൺവീനർ അമിന റേയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബന്ധപ്പെടുക: 9746925860





















