തമിഴ് സിനിമാതാരം വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK) പാർട്ടിയെ സഖ്യത്തിലേക്ക് കൊണ്ടുവരാൻ ബിജെപി ശ്രമം ശക്തമാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ബിജെപി, സഖ്യം ഉണ്ടാകുന്ന പക്ഷം വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദവിയും പാർട്ടിക്ക് ഏകദേശം 80 നിയമസഭാ സീറ്റുകളും നൽകാമെന്ന ഓഫർ മുന്നോട്ടുവച്ചതായാണ് റിപ്പോർട്ടുകൾ. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് സൂചന. വിജയ് വലിയ ആരാധക പിന്തുണയുള്ള നേതാവായതിനാൽ അദ്ദേഹത്തിന്റെ വോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ഒഡീഷ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; ഐസിയുവിൽ ഉണ്ടായ അപകടത്തിൽ 10 രോഗികൾ മരിച്ചു
ചെറിയ ശതമാനം വോട്ട് വർധന പോലും തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യത്തിൽ വലിയ മാറ്റം വരുത്താമെന്ന കണക്കുകൂട്ടലാണ് ഇതിന് പിന്നിൽ. അതേസമയം വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവച്ചിട്ടുള്ളതെന്നാണ് സൂചന. എന്നാൽ ബിജെപി-ടിവികെ സഖ്യത്തെ കുറിച്ചുള്ള വാർത്തകൾ മുമ്പ് ടിവികെ നേതാക്കൾ തള്ളിയിട്ടുണ്ട്, ഔദ്യോഗിക തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.




















