28.8 C
Kollam
Monday, March 16, 2026
HomeNewsCrimeകരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അതുല്‍ കൊല്ലപ്പെട്ടു; തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ്, കടത്തൂർ സംഘത്തിന് മേൽ സംശയം

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അതുല്‍ കൊല്ലപ്പെട്ടു; തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ്, കടത്തൂർ സംഘത്തിന് മേൽ സംശയം

- Advertisement -

കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവായ അലുവ അതുല്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും ശരീരത്തിലെ നിരവധി വെട്ടേറ്റ പരിക്കുകളും മരണകാരണമാണെന്ന് സൂചന. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം നടന്നത്.

10 വർഷം ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ; ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ നിർണായക അറസ്റ്റ്


ഇന്നോവ കാറിൽ എത്തിയ നാലംഗ അക്രമി സംഘം അതുല്‍ സഞ്ചരിച്ച കാർ പിന്തുടർന്ന് കരുനാഗപ്പള്ളിയിൽ ദേശീയപാതയിലെ നിർമ്മാണകുഴിയിലേക്ക് ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് വടിവാൾ ഉപയോഗിച്ച് കൂട്ടമായി ആക്രമിച്ചതായാണ് റിപ്പോർട്ട്. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് പട്ടാപ്പകൽ അരുംകൊല നടന്നത്. കൊല്ലത്തെ ഗുണ്ടാസംഘമായ ‘ബ്ലാക്ക് വിഷ്ണു’യുടെ നേതൃത്വത്തിലുള്ള കടത്തൂർ ടീമിന് സംഭവവുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments