26.2 C
Kollam
Friday, April 3, 2026
HomeNewsകുറഞ്ഞ വിലയിൽ പുതിയ ഐഫോൺ; iPhone 17e ഇന്ത്യയിൽ അവതരിപ്പിച്ചു

കുറഞ്ഞ വിലയിൽ പുതിയ ഐഫോൺ; iPhone 17e ഇന്ത്യയിൽ അവതരിപ്പിച്ചു

- Advertisement -

ആപ്പിളിന്റെ ഐഫോൺ 17 സീരീസിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായ iPhone 17e ഇന്ത്യയിൽ പുറത്തിറക്കി. പുതിയ A19 ചിപ്പ്, 48MP ഫ്യൂഷൻ ക്യാമറ, 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ എന്നിവയുമായി വരുന്ന ഈ ഫോൺ മികച്ച പ്രകടനം നൽകുന്ന ബജറ്റ് ഐഫോണായി അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ബേസ് മോഡലിന് ₹64,900 മുതൽ വില ആരംഭിക്കും. മുൻ മോഡലിനേക്കാൾ ഒരേ വിലയിൽ ഇരട്ടി സ്റ്റോറേജ് (256GB) നൽകുന്നുവെന്നതാണ് ശ്രദ്ധേയമായ മാറ്റം.

വാട്‌സാപ്പ് ‘പ്ലസ്’ സബ്‌സ്‌ക്രിപ്ഷൻ വരുമോ?; കൂടുതൽ ഫീച്ചറുകളുമായി പ്രീമിയം പതിപ്പ് പരീക്ഷണത്തിൽ


ഫോണിൽ MagSafe വയർലെസ് ചാർജിങ്, 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിങ്, നൈറ്റ് മോഡ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ രൂപകൽപ്പന ചെയ്ത C1X മോഡം മികച്ച നെറ്റ്‌വർക്ക് സ്പീഡും കുറഞ്ഞ ഊർജ ഉപഭോഗവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ iOS 26 ഉപയോഗിച്ച് ലൈവ് ട്രാൻസ്ലേഷൻ, വിഷ്വൽ ഇന്റലിജൻസ് പോലുള്ള പുതിയ എഐ ഫീച്ചറുകളും ലഭ്യമാണ്. ഫോണിന്റെ പ്രീ-ഓർഡർ മാർച്ച് 4 മുതൽ ആരംഭിച്ചിരിക്കുകയാണ്, ഔദ്യോഗിക വിൽപ്പന മാർച്ച് 11 മുതൽ ആരംഭിക്കും. ബ്ലാക്ക്, വൈറ്റ്, സോഫ്റ്റ് പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments