28.4 C
Kollam
Wednesday, March 11, 2026
HomeMost Viewedആളുകേറാമല കേസ്; ഡിഎൻഎ പരിശോധനയിൽ ട്വിസ്റ്റ്, കൊല്ലപ്പെട്ടത് പ്രതിയെന്നു കരുതിയ അതേ വ്യക്തി

ആളുകേറാമല കേസ്; ഡിഎൻഎ പരിശോധനയിൽ ട്വിസ്റ്റ്, കൊല്ലപ്പെട്ടത് പ്രതിയെന്നു കരുതിയ അതേ വ്യക്തി

- Advertisement -

കൊല്ലം പുനലൂർ ആളുകേറാമലയിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട കേസിൽ വലിയ ട്വിസ്റ്റ്. പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് കേസിൽ പ്രതിയെന്നു സംശയിച്ച അതേ വ്യക്തിയാണെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ ചാരുംമൂട് സ്വദേശി അനിൽ കുമാറാണ് മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിന്റെ തുടക്കത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പ്രതിയെന്നു കരുതി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇയാൾ ഒളിവിലാണെന്ന നിഗമനത്തിൽ പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയതുമുണ്ട്.

ആളുകേറാമല കേസ്; ഡിഎൻഎ പരിശോധനയിൽ ട്വിസ്റ്റ്, കൊല്ലപ്പെട്ടത് പ്രതിയെന്നു കരുതിയ അതേ വ്യക്തി


പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം അനിൽ കുമാറുടേതാണെന്ന് സ്ഥിരീകരിച്ചതോടെ കേസിൽ പുതിയ സംശയങ്ങൾ ഉയർന്നു. ഇയാൾ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്. മുഖം കത്തിച്ച നിലയിലും നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments