നടൻ സൂര്യയും സംവിധായകൻ വെങ്കി അറ്റ്ലൂരിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മുമ്പ് ‘സൂര്യ 46’ എന്ന താൽക്കാലിക പേരിൽ അറിയപ്പെട്ടിരുന്ന സിനിമയ്ക്ക് ഇപ്പോൾ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന പേരാണ് നൽകിയിരിക്കുന്നത്. കുടുംബബന്ധങ്ങളെയും വികാരങ്ങളെയും ആസ്പദമാക്കിയ കഥയായിരിക്കുമെന്ന് ടൈറ്റിൽ പോസ്റ്റർ സൂചന നൽകുന്നു. പോസ്റ്ററിൽ കുഞ്ഞിനെ കൈയിൽ പിടിച്ചുള്ള സൂര്യയുടെ ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
യുഎഇയ്‌ക്കെതിരായ ആക്രമണം അപലപിച്ച് മോദി; ഇറാൻ–അമേരിക്ക സംഘർഷത്തിൽ ആശങ്ക
നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സൂര്യയ്ക്ക് ഈ ചിത്രം നിർണായകമാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. നടി മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ രവീന ടണ്ടൺ ഉൾപ്പെടെ നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസ് ഈ വർഷം ജൂലൈയിൽ നടക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ടൈറ്റിൽ പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയയിൽ സിനിമ വലിയ ചർച്ചയായിരിക്കുകയാണ്.






















