വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബംഗാളിൽ സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തീരുമാനിച്ചു. പശ്ചിമ ബംഗാൾയിലെ മുഴുവൻ 294 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് ഡൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, ഗുലാം അഹമ്മദ് മിർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
മുൻകാല സഖ്യങ്ങൾ പാർട്ടിക്ക് ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 20 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ബംഗാളിൽ വീണ്ടും ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങുന്നത്. ഈ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.






















