27.7 C
Kollam
Friday, January 30, 2026
HomeMost Viewedഇന്ത്യയിൽ രണ്ട് പേർക്ക് നിപ; കർശന പരിശോധനകൾക്ക് നിർദേശം നൽകി പാകിസ്താൻ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ

ഇന്ത്യയിൽ രണ്ട് പേർക്ക് നിപ; കർശന പരിശോധനകൾക്ക് നിർദേശം നൽകി പാകിസ്താൻ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ

- Advertisement -

ഇന്ത്യയിൽ രണ്ട് പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ജാഗ്രത ശക്തമായി. യാത്രക്കാരുടെ ആരോഗ്യ പരിശോധനകളും നിരീക്ഷണവും കർശനമാക്കാൻ പാകിസ്താൻ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ നിർദേശം നൽകി. വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും സ്ക്രീനിംഗ് ശക്തമാക്കാനും സംശയലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാനും ആരോഗ്യവകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ബാധിതരുമായി സമ്പർക്കത്തിലുണ്ടായവരെ കണ്ടെത്താനും ഐസൊലേഷൻ നടപടികൾ ഉറപ്പാക്കാനും ശ്രമം തുടരുകയാണ്. രോഗവ്യാപനം തടയാൻ സംസ്ഥാന–കേന്ദ്ര തലങ്ങളിൽ ഏകോപിത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മേഖലയിൽ പൊതുജനാരോഗ്യ ജാഗ്രത വർധിപ്പിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments