27 C
Kollam
Tuesday, January 27, 2026
HomeMost Viewedജമ്മുവിലെ ഉദംപൂരിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബസ് ഇടിച്ചു; സിആർപിഎഫ് ജവാൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ജമ്മുവിലെ ഉദംപൂരിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബസ് ഇടിച്ചു; സിആർപിഎഫ് ജവാൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

- Advertisement -

ജമ്മുവിലെ ഉദംപൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു സിആർപിഎഫ് ജവാനും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. അതിവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ ഇടിയിൽ വാഹനം പൂർണമായും തകർന്നതോടെ യാത്രക്കാർ സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

‘അടിസ്ഥാന രഹിതം, മറുപടി പറയേണ്ടതില്ല’; തന്ത്രിയുമായി സാമ്പത്തിക ഇടപാടുണ്ടായെന്ന ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി


അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും പരിശോധനയും നടത്തി. അപകടകാരണം വ്യക്തമാക്കുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായും, ഡ്രൈവറുടെ അശ്രദ്ധയോ മറ്റ് കാരണങ്ങളോ അപകടത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments