23.8 C
Kollam
Wednesday, January 28, 2026
HomeMost Viewedഅസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച നയപ്രഖ്യാപനം; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിച്ച് വി.ഡി. സതീശൻ

അസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച നയപ്രഖ്യാപനം; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിച്ച് വി.ഡി. സതീശൻ

- Advertisement -

ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം അസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആരോഗ്യമേഖലയിലെ സർക്കാർ അവകാശവാദങ്ങൾ യാഥാർഥ്യവിരുദ്ധമാണെന്നും കേരളത്തിന്റെ ആരോഗ്യ രംഗം ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നയപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.

സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം; ഇ ഡി നടപടി


ക്രമസമാധാന നില തകർന്നതായും മയക്കുമരുന്ന് മാഫിയയും ഗുണ്ടകളും സ്വൈര്യവിഹാരം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. കാർഷിക മേഖല തകർച്ചയിലാണെന്നും കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണെന്നും പറഞ്ഞു. സാമൂഹ്യസുരക്ഷ പെൻഷൻ, വികസന പാക്കേജുകൾ തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഏറ്റവും മോശമായി പ്രവർത്തിച്ച സർക്കാരാണിതെന്നും നയപ്രഖ്യാപന രേഖയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments