സോഷ്യല്‍ മീഡിയ ഇന്ന് ഒരാളുടെ വ്യക്തിപരമായും സാമൂഹികമായും ജീവിതം തകര്‍ക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ശക്തമായ ആയുധമായി മാറിയിരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വമില്ലാത്ത ആരോപണങ്ങളും വ്യാജ പ്രചാരണങ്ങളും ചിലരുടെ മാനസിക നിലയെയും സാമൂഹിക നിലപാടിനെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്നും വിമര്‍ശനം ഉയർന്നു.
കരൂർ ദുരന്തം; തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ വിജയ്‌ക്ക് സിബിഐയുടെ സമൻസ്
നിയമപരമായ അടിസ്ഥാനമില്ലാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഗുരുതര കുറ്റമായി കാണേണ്ടതുണ്ടെന്നും, ഇത്തരം പ്രവണതകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. പ്രത്യേകിച്ച് യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ആരോപിക്കുന്ന ഇടപെടലുകള്‍ വ്യക്തിയുടെ സ്വകാര്യതയും മാന്യതയും ലംഘിക്കുന്നതാണെന്നും, ഇത് അനുവദിക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പരക്കാതിരിക്കാന്‍ നിയമസംവിധാനങ്ങള്‍ സമയബന്ധിതമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.





















