തിരുവനന്തപുരം : സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. ബന്ധു ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. അപ്രതീക്ഷിതമായി മരക്കൊമ്പ് ദേഹത്തേക്ക് വീണതോടെ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷൈജു റോഡിൽ വീണ് തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം. ഉണങ്ങിയതും അപകടാവസ്ഥയിലുമുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഇടപെട്ടില്ലെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയുണ്ടായെന്ന ആരോപണം ഉയർന്നതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.
സ്‌കൂട്ടറിൽ യാത്രക്കിടെ മരക്കൊമ്പ് പൊട്ടിവീണു; തിരുവനന്തപുരം സ്വദേശി ദാരുണമായി മരിച്ചു
- Advertisement -
- Advertisement -
- Advertisement -





















