ആറ്റിങ്ങലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. Mudakkal സ്വദേശികളായ അമൽ (21), അഖിൽ (18) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് റോഡരികിലെ ഓടയിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ അർധരാത്രി 12 മണിയോടെയാകാം അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ
ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതോടെ ഇരുവരും ഓടയിലെ സ്ലാബിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്ലാബിനടിയിൽ പെട്ടതിനാൽ രാത്രിയിൽ അപകടം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് അപകടവിവരം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





















