ഹോളിവുഡ് താരം സെൻഡായ തന്റെ ജന്മദിനത്തിൽ ബാല്യകാലത്തിന്റെ മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 29-ാം വയസ്സിലെത്തിയ നടി, ലോകമെമ്പാടുനിന്നും ലഭിച്ച സ്നേഹത്തിനും ആശംസകൾക്കും നന്ദി രേഖപ്പെടുത്തി. “20-കളുടെ അവസാന ഔദ്യോഗിക വർഷത്തിലേക്ക് കടക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
ദ സ്‌മാഷിംഗ് മെഷീൻ റിവ്യൂ; ഡ്വെയ്ന്‍ ജോൺസന്റെ കരിയറിലെ മികച്ച പ്രകടനം
സെൻഡായയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും, ആരാധകരും സഹതാരങ്ങളും ആശംസകളുമായി എത്തുകയും ചെയ്തു. യൂഫോറിയ, ഡ്യൂൺ, സ്പൈഡർ-മാൻ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രശസ്തയായ സെൻഡായ, ഹോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള യുവ താരങ്ങളിലൊരാളായി തുടരുകയാണ്. ബാല്യകാലത്തിന്റെ മനോഹരമായ ഓർമ്മ പങ്കുവച്ച് ആരാധകരോടുള്ള നന്ദിയും വിനയവും വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം.
