ഓസ്‌കാർ ജേതാവായ റിസ് അഹമ്മദ് വീണ്ടും ആക്ഷൻ നിറഞ്ഞ കഥാപാത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. Relay എന്ന പുതിയ ആക്ഷൻ ത്രില്ലറിൽ അദ്ദേഹം അവതരിപ്പിക്കുന്നത് അപകടകരമായ ക്രൈം ലോകത്തിന്റെയും അധികാര പോരാട്ടത്തിന്റെയും നടുവിൽ കുടുങ്ങുന്ന ഒരു മനുഷ്യനെയാണ്. കഥാസന്ദർഭം തന്നെ “the man in the middle” എന്ന നിലയിൽ അദ്ദേഹത്തെ പ്രത്യക്ഷപ്പെടുത്തുന്നു.
Hell or High Water പോലെയുള്ള പ്രശസ്ത ചിത്രങ്ങൾ ഒരുക്കിയ ഡേവിഡ് മക്നസിയാണ് Relay സംവിധാനം ചെയ്യുന്നത്. ഉയർന്ന ആക്ഷൻ സീനുകളും ആവേശകരമായ ചേസുകളും മാത്രമല്ല, കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും കഥ പ്രാധാന്യമാക്കുന്നു. ജീവൻ നിലനിർത്താൻ ഒരാൾ എത്ര ദൂരം പോകും, അതിനിടയിൽ എത്ര മനുഷ്യത്വം നഷ്ടപ്പെടും എന്നീ ചോദ്യങ്ങളാണ് സിനിമ മുന്നോട്ട് വെക്കുന്നത്.
കൊറിയൻ പോപ് ലോകത്ത് മലയാളിയുടെ ശബ്ദം; ആരിയ തീപിടിപ്പിക്കുന്ന പ്രകടനത്തോടെ
റിസ് അഹമ്മദിന്റെ തീവ്രമായ പ്രകടനവും കരുത്തുറ്റ സ്ക്രീൻ പ്രസന്റ്സും കൂടി Relayയെ 2025-ലെ ഏറ്റവും പ്രതീക്ഷയുള്ള ആക്ഷൻ ത്രില്ലറുകളിലൊന്നാക്കി മാറ്റുകയാണ്. ഇതിനകം തന്നെ സിനിമയെക്കുറിച്ച് ആരാധകരും സിനിമാ നിരൂപകരും സോഷ്യൽ മീഡിയയിൽ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്നു.
