ഓണം വന്നോണം വന്നോണം വന്നേ
മാവേലി തമ്പുരാൻ്റെ കാലം വന്നേ
മേഘം തെളിഞ്ഞു,
പിന്നെ പൂക്കൾ വിടർന്നു
പൂക്കളത്തിൽ പൂക്കൾ നിരന്ന്
സൗരഭ്യം വീശി
ആമോദത്തിൻ ഇതൾ വിടർന്നു.
കാലങ്ങൾ മായുമ്പോൾ
ഋതുക്കൾ പോകുമ്പോൾ
ആ നല്ല കാലത്തിൻ സുസ്മിതത്തിൽ
മാലോകരാകെ തുയിലുണരും.
ഓണത്തപ്പൻ്റെ ഭൂമികയിൽ
ആ നല്ല പ്രതീക്ഷകൾ
അകതാരിലാകുമ്പോൾ
മാവേലി മന്നനെ വരവേല്ക്കാൻ
പുതുവസ്ത്രവും
നിറസദ്യയും തുടി കൊട്ടി
പാട്ടുമായി എത്തിടുന്നു.
ഓണം വന്നോണം വന്നോണം…
വഞ്ചിപ്പാട്ടും ഊഞ്ഞാൽപ്പാട്ടും കരടിപ്പാട്ടും പാട്ടുകളൊക്കെയും പാടി തിമിർക്കുമ്പോൾ
എന്തൊരാവേശം എന്തൊരുത്സാഹം
ഓർമ്മകൾ ഒക്കെയും ഓടിയെത്തും
അങ്ങിനെ എങ്ങോണം പൊന്നോണം പൂത്തിരുവോണം
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കു മൊട്ടില്ല താനും
രചന : കെ പ്രദീപ് കുമാർ
സംഗീതം : സജി വിനായകം
എഡിറ്റിംഗ് : റോഷൻ റെക്സ്
ഗായകർ: മുരുകൻ എം
പാർവ്വതി വി എം
കോറസ് : വിഷ്ണുപ്രിയ വി എം
അഭിനവ് ലാൽ
അനാമിക ലാൽ
ഒരു സിനി ആർട്ട്സ് മീഡിയ കോ-ഓപ്പറേറ്റീവ് അവതരണം
