സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്ന തരത്തിൽ, കൈലി ജെന്നർ ഒരു പ്രത്യേക ഇമോഷണൽ പ്ലേലിസ്റ്റ് പുറത്തിറക്കി. ഗാനങ്ങളുടെ വരികളും ഭാവവും പരിശോധിക്കുമ്പോൾ, അത് നടൻ ടിമൊത്തേ ഷാലമേയെ ലക്ഷ്യമിട്ടുള്ള സൂചനകളാണോ എന്ന ചോദ്യമാണ് ആരാധകരും ഗോസിപ്പ് മീഡിയകളും ഉയർത്തുന്നത്.
ഇരുവരുടെയും ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ മാസങ്ങളിലായി ശക്തമായിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. പ്ലേലിസ്റ്റിലെ ഗാനങ്ങൾ സ്നേഹവും വിടപറച്ചിലും, നഷ്ടവും ഓർമ്മകളും അടങ്ങിയ വിഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
‘ഒരോവറിൽ ആറ് സിക്‌സറുകൾ നേടണം’; വിരമിക്കുന്നതിന് മുമ്പുള്ള സ്വപ്നം വെളിപ്പെടുത്തി സഞ്ജു
ആരാധകർ സോഷ്യൽ മീഡിയയിൽ “ഇത് ടിമൊത്തേയ്ക്കുള്ള മെസ്സേജാണ്” എന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ, ചിലർ ഇത് വെറും യാദൃശ്ചികമാണെന്നും പറയുന്നു. കൈലി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, പോസ്റ്റ് ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.
