തെൻമല ഡാം ജഗ്ഷനിൽ സാമൂഹിക വിരുദ്ധർ കടത്തിണ്ണയിൽ കിടന്നി ഉറങ്ങിയ ലോട്ടറി വ്യാപാരിയെ അക്രമിച്ചതായി പരാതി. തമിഴ്നാട്ടിലെ അബാസമുദ്രം സ്വദേശി മണ്ണാർ നായിഡുവിനാണ് സാമൂഹികവിരുദ്ധരുടെ അക്രമത്തിന് ഇരയായത്. തെൻമല ഡാം ജംഗ്ഷന് സമീപം പൊറം പോക്കിൽ താമസിക്കുന്ന രണ്ട് തമിഴ്നാട് സ്വദേശികളാണ് ഉറങ്ങി കിടന്ന തന്നെ അതി ക്രൂരമായി മർദിച്ചതെന്ന് മണ്ണാർ നായിഡു പറഞ്ഞു. ഇയാൾ പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. കഴിഞ്ഞ 13 വർഷമായി പ്രദേശത്തെ ലോട്ടറി വിൽപ്പന നടത്തി വരുന്ന മണ്ണാർ നായിഡുവിനെ ഇതിന് മുംബും ഇവർ അക്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞു.സംഭവത്തിൽ തെൻമല പോലീസിൽ പരാതി നൽകിട്ടും നടപടി ഉണ്ടായില്ലന്നും പരാതിയുണ്ട്.
