ആലുവയിലെ സ്വകാര്യ ലോഡ്ജിൽ കൊല്ലം കുണ്ടറ സ്വദേശിനിയായ 35കാരിയായ അഖില കൊല്ലപ്പെട്ടു. അഖിലയുടെ സുഹൃത്തായ ബിനു ആണ് പ്രതി. വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം, ബിനു അഖിലയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് വീഡിയോ കോളിൽ കാണിച്ചു. ഇത് കണ്ട അവരാണ് ഉടൻ പോലീസിനെ അറിയിച്ചത്. വിവരം ലഭിച്ച ഉടൻ ആലുവ പോലീസ് എത്തിയ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ലോഡ്ജ് മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു, ഫോറൻസിക് പരിശോധനയു പുരോഗമിക്കുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കുറ്റവാളിക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ ഉയരുന്നത്.
