25.5 C
Kollam
Friday, August 29, 2025
HomeNewsCrimeആശുപത്രി മുറിയിൽ കയറി വെടിവെപ്പ്; ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ കൊന്നു

ആശുപത്രി മുറിയിൽ കയറി വെടിവെപ്പ്; ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ കൊന്നു

- Advertisement -
- Advertisement - Description of image

ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ മുറിയിലേക്ക് നേരിട്ട് കയറി വെടിവെച്ച് അജ്ഞാത സംഘം കൊലപ്പെടുത്തി. ആയുധങ്ങളുമായി എത്തിയ സംഘം സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വെടിയുതിർക്കുകയായിരുന്നു.

നിരവധി വെടിയൊച്ചകൾ ആശുപത്രിയിൽ ഭീതിപകർന്നപ്പോൾ, പ്രതിയെ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലുകയായിരുന്നു.മരണപ്പെട്ടയാൾ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്നും, പെട്ടെന്നുണ്ടായ അക്രമം ഗ്യാങ് വാറിന്റ ഭാഗമായിരിക്കാമെന്നുമാണ് പോലീസിന്റെ സംശയം.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്ന പോലീസ് സംഘം, ആക്രമകർ എത്തിയത് ഒരു ഗാങ്ങിന്റെയോ തീവ്രവാദ സംഘത്തിന്റെയോ ഭാഗമായിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; “മുഖം നോക്കാതെ നടപടി ഉണ്ടാകും” വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

ആശുപത്രിയിലെ രോഗികളും ജീവനക്കാരും ഏറെനേരം ഭീതിയിലായിരുന്നു. അധികൃതർ സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണവും ആശുപത്രികളിൽ സുരക്ഷ ശക്തമാക്കാനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments