24.4 C
Kollam
Thursday, January 15, 2026
HomeMost Viewedഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ചു; സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ചു; സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ

- Advertisement -

നാവായിക്കുളം കിഴക്കനേല ഗവ എൽ പി സ്‌കൂളിലാണ് സംഭവം. മുപ്പത്തിയാറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സ്‌കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത് ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.

പിന്നാലെ മുപ്പത്തിയാറ് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി.തുടർന്ന് വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് സൂചന.ആരോഗ്യ വിഭാഗത്തെ സ്‌കൂൾ അധികൃതർ വിവരം അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

ആശുപത്രി മുറിയിൽ കയറി വെടിവെപ്പ്; ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ കൊന്നു

ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ എന്തോ ആവശ്യത്തിന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയപ്പോഴാണ് വിവരമറിഞ്ഞതെന്നാണ് സൂചന.രക്ഷിതാക്കൾ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ അനാസ്ഥയെ കുറിച്ച് കടുത്ത വിമർശനമുയർത്തിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments