ഇടമുളക്കൽ ഗവൺമെൻറ് എൽ പി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് റൂമിന്റെ കഥക് കുത്തിത്തുറന്ന് ഓഫീസിൽ കയറി സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും , ഡിവിആറും മോഷ്ടിച്ചു . ഓഫീസിലെ അലമാരയും മേശയും കുത്തിറന്ന് എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ് നഷ്ടപ്പെട്ടില്ല. ഇതിനുമുമ്പും ഒരുതവണ ഇത്തരത്തിൽ മോഷണ ശ്രമം സ്കൂളിൽ നടന്നതായും സ്കൂൾ അദ്ധ്യാപകർ പറഞ്ഞു. പഴയ പാചകം മുറിയുടെ കതകും മോഷ്ടാക്കൾ കുത്തി തുറന്നിട്ടുണ്ട്.
സ്കൂൾ പി ടി എ ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് അഞ്ചൽ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി നിയമ നടപികൾ ആരംഭിച്ചു. ലാപ്ടോപ് മോഷ്ടിക്കാത്തതും സിസിടിവിയുടെ ഹാർഡിസ്ക്കും ഡി വി ആറും മാത്രം മോഷണം മോഷണം പോയതിൽ ദുരുകതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അഖിലേന്ത്യാ പണിമുടക്ക്; അധ്യാപികയെ പൂട്ടി, കാറുകളുടെ കാറ്റഴിച്ചു
രാവിലെ സ്കൂളിലെത്തിയ പാചക തൊഴിലാളിയാണ് സ്കൂളിലെ ഓഫീസ് മുറിയുടെ കതകിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത് .
