മാലിയിലെ കായസ് നഗരത്തിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ അൽക്വയ്ദയെ പിന്തുണക്കുന്ന ഭീകരസംഘടന തട്ടിക്കൊണ്ടുപോയി. ജൂലൈ 1-നാണ് തീവ്രവാദ സംഘടനയായ ജമാഅത് നുസ്രത്ത് അൽ ഇസ്‌ലാം വൽ മുസ്ലിമീൻ (JNIM) ആണ് ഇതിന് പിന്നിൽ എന്ന് കരുതുന്നു.
സംഭവത്തെ തുടർന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മാലിയുമായിബന്ധപ്പെടുകയും മോചനശ്രമങ്ങൾ ആരംഭിക്കുകയുമാണ് ചെയ്തത്. ബമാക്കോയിലെ ഇന്ത്യൻ എംബസിയും, മാലി ഭരണകൂടവും, സ്ഥലത്തെ സൈനികസംവിധാനവുമൊക്കെ ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളുമായി സർക്കാർ നിരന്തരം സമ്പർക്കത്തിലുണ്ട്. അതേസമയം, മാലിയിൽ താമസിക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് എംഇഎ നിർദേശിച്ചിട്ടുണ്ട്.
