26 C
Kollam
Wednesday, October 15, 2025
HomeNewsCrimeവിദ്യാർത്ഥിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപിക പിടിയിൽ; മുംബൈയിൽ നടന്ന് ഷോക് സൃഷ്ടിച്ച സംഭവം

വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപിക പിടിയിൽ; മുംബൈയിൽ നടന്ന് ഷോക് സൃഷ്ടിച്ച സംഭവം

- Advertisement -

മുംബൈ: സ്കൂൾ വിദ്യാർത്ഥിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വസ്ത്രം അഴിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂൾ അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയായത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ്.

അധ്യാപികയുടെ നേരെ കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. അന്വേഷണത്തിൽ വെളിപ്പെട്ടതനുസരിച്ച്, ഒരു വർഷത്തോളമായി കുട്ടിയെ ട്യൂഷൻ ക്ലാസിനിടയിൽ അദ്ധ്യാപിക ലൈംഗികമായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. കുട്ടിക്ക് ആത്മഹത്യയുടെ ആലോചനവരുന്നത് കണ്ട മാതാപിതാക്കൾ ഇടപെട്ടതോടെയാണ് കുഴപ്പമുണ്ടെന്ന് മനസിലാകുന്നത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments