തിരുവനന്തപുരത്തെ കല്ലിയൂരിൽ 19കാരിയായ വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. തീപടർന്ന ശേഷം വീട്ടിനുള്ളിൽ നിന്നും പുകയും നിലവിളിയും കേട്ടാണ് അയൽവാസികൾ ഓടി എത്തിയത്. എന്നാൽ ഡോറിന്റെ തുറക്കാൻ വൈകിയതും തീ പടർന്നു പെൺകുട്ടിയെ രക്ഷിക്കാൻ കഴിയാതിരുന്നതിന്റെ കാരണം.
ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആത്മഹത്യയ്ക്ക് പിന്നിൽ വ്യക്തിപരമായ വിഷമങ്ങളാണോ മറ്റേതെങ്കിലും സമ്മർദ്ദമാണോ എന്നത് പോലീസ് പരിശോധിച്ചുവരുകയാണ്.
